കൊല്ലം ചിതറയില്‍ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ചിതറയില്‍ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ചിതറ ഭജനമഠം സ്വദേശി അശ്വതിയെ കഴിഞ്ഞ ജൂണ്‍ 30 നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രഞ്ജിത്തിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കാട്ടി ബന്ധുക്കള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ പുനലൂര്‍ ഡിവൈഎസ്പി അനില്‍ദാസിന്റെ  നേതൃത്വത്തില്‍ അന്വേഷണം നടത്തി. രഞ്ജിത്ത് നിരന്തരമായി അശ്വതിയെ മര്‍ദിക്കുമായിരുന്നുവെന്ന് അയല്‍വാസികളും ബന്ധുക്കളും പറഞ്ഞു. നേരത്തെ ഇയാള്‍ക്കെതിരെ അശ്വതി കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ പരാതി ഒത്തുതീര്‍പ്പാക്കി ഒരുമിച്ച്‌ താമസിക്കവെയാണ് ആത്മഹത്യ. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കല്‍ സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടക്കല്‍ ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി അനില്‍ദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ, പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...