മൂന്ന് കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം :  തമിഴ്നാട്ടില്‍ നിന്ന് വില്‍പ്പനയ്ക്കെത്തിച്ച മൂന്ന് കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസിന്റെ പിടിയിലായി. കോയമ്പത്തൂര്‍ നോര്‍ത്ത് കൊണ്ടയം പാളയം വില്ലേജില്‍ 12/26 എയില്‍ ശിവകുമാര്‍ , കൊല്ലം ഇരവിപുരം അബ്ദുള്ള മന്‍സിലില്‍ മിന്‍ഹാജ് എന്നിവരാണ് കടമ്പാട്ടുകോണത്ത് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ടാറ്റ എയ്സ് വാഹനവും പിടിച്ചെടുത്തു.

ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വര്‍ക്കല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. നൗഷാദിന്റെ നേതൃത്വത്തില്‍ നടന്ന രാത്രികാല വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. കമ്പം തേനിയില്‍ നിന്ന് കൊല്ലം വഴി ആറ്റിങ്ങലിലേക്കാണ് കഞ്ചാവ് കടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു, അഷറഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലിബിന്‍, താരിഖ്, സജീര്‍, അനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...