ഭര്‍ത്താവി​ന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭര്‍ത്താവി​ന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി ആശുപത്രിയില്‍. ചോറ്റാനിക്കര സ്വദേശിനിക്കാണ്​ ഭര്‍ത്താവി​ന്റെയും വീട്ടുകാരുടെയും ക്രൂരപീഡനത്തിന് ഇരയാവേണ്ടി വന്നത്. മര്‍ദനങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

യുവതി ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2018 സെപ്റ്റംബര്‍ ഏഴിനാണ്​ കൊടുങ്ങല്ലൂര്‍ കൊമ്പാത്തുകടവ് കണ്ണാടിപ്പറമ്പ്  സ്വദേശി യുവതിയെ വിവാഹം ചെയ്തത്. വിവാഹശേഷം ഇയാള്‍ ജോലി ചെയ്തിരുന്ന കാനഡയിലേക്ക് യുവതിയെ കൊണ്ടുപോയി. അവിടെ വെച്ച്‌ യുവതിയെ ശാരീരികമായും ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു.

ഇയാള്‍ മയക്കുമരുന്നിന് അടിപ്പെട്ടിരു​ന്നെന്ന് യുവതിയുടെ വീട്ടുകാര്‍ പറഞ്ഞു. ഭര്‍തൃവീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നു. നിര്‍ബന്ധിച്ച്‌ ലഹരിമരുന്നുകള്‍ കഴിപ്പിക്കുകയും നിരവധി തവണ പല ആവശ്യങ്ങള്‍ പറഞ്ഞ് യുവതിയുടെ വീട്ടുകാരില്‍നിന്ന്​ പണം കൈപ്പറ്റുകയും ചെയ്​തത്രെ. വിവാഹസമ്മാനമായി നല്‍കിയ 75 പവ​ന്റെ ആഭരണങ്ങള്‍ വിറ്റു. ലഹരിവസ്​തുക്കള്‍ വാങ്ങി പണം നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. യുവതിയുടെ വായില്‍ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ചതിനെത്തുടര്‍ന്ന് ശരീരമാസകലം പൊള്ളുകയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്​തിട്ടുണ്ട്.

കാനഡയില്‍ നിന്ന്​ നാട്ടിലെത്തിച്ച ഉടനെ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക്​ മാറിയത്. ആന്തരികാവയവങ്ങള്‍ തകരാറിലായതിനാല്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ട്യൂബിലൂടെയാണ് ഭക്ഷണം കഴിക്കുന്നത്. വനിത കമ്മീഷന്​ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...