ഭര്‍തൃ വീട്ടിലെ പീഡനo : യുവതി തൂങ്ങി മരിച്ചു , കൊലപാതകമെന്ന് ബന്ധുക്കള്‍ ; വനിത കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം:  ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃ ഗൃഹത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ  മര്‍ദനത്തിലേറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം ബന്ധുക്കള്‍ക്ക് കൈമാറിയതിനു പിന്നാലെയാണ് കടയ്ക്കല്‍ സ്വദേശിനി വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍ കുമാറും നിലമേല്‍ സ്വദേശിനിയായ വിസ്മയയും തമ്മിലുളള വിവാഹം കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു. വിവാഹത്തിനു ശേഷം സ്ത്രീധന തുകയുടെ പേരില്‍ കിരണ്‍ കുമാര്‍ വിസ്മയയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെ രാത്രിയും മര്‍ദനമുണ്ടായി.

 

 

മര്‍ദനം നടന്നതിനെ കുറിച്ച്‌ വിസ്മയ സഹോദരനും സഹോദര ഭാര്യയ്ക്കും വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. മര്‍ദനത്തിലേറ്റ പരുക്കിന്റെ ചിത്രങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് വിസ്മയ വീടിനുളളില്‍ തൂങ്ങിമരിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്.

ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നുണ്ടായ കൊലപാതകം എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിസ്മയയുടെ കുടുംബം. എന്നാല്‍ സംഭവത്തെപ്പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...