Thursday, April 17, 2025 11:56 am

‘ആക്രമണങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യത’ ; ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തി യൂട്യൂബും

For full experience, Download our mobile application:
Get it on Google Play

വാഷിംങ്ടണ്‍ : ഗൂഗിള്‍ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോം യൂട്യൂബ് അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാല്‍ഡ് ട്രംപിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. യൂട്യൂബ് ട്രംപിന്‍റെ ചാനലിലെ പ്രൈവസി പോളിസി ലംഘിക്കുന്നത് എന്ന് പറയുന്ന വീഡിയോകള്‍ നീക്കിയതിന് പിന്നാലെ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചതിന്‍റെ ഭാഗമായി ഡൊണാല്‍ഡ് ജെ ട്രംപ് എന്ന അക്കൗണ്ടില്‍ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ത്തിവയ്ക്കുന്നത്. ചാനല്‍ യൂട്യൂബ് നയങ്ങള്‍ ലംഘിച്ചുവെന്നും യൂട്യൂബ് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്നതാണ് പുതിയ വാര്‍ത്ത. എന്നാല്‍ അതിവേഗം സാധ്യമാകുന്ന കാര്യം അല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ലര്‍ പോലുള്ള തങ്ങളുടെ ഇഷ്ട ഇടങ്ങളില്‍ തുടരാനാണ് ട്രംപിന്‍റെ നീക്കം. ആക്രമത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണു ട്രംപിന്ന്‍റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. 90 ദശലക്ഷത്തോളം ഫോളോവേഴ്‍സ് ഉള്ള അക്കൗണ്ടായിരുന്നു ട്രംപിന്റേത്.

അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്കിലുള്ള ബാന്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. സമൂഹമാധ്യമമായ ഫേസ്ബുക്കിന്‍റെ ചുമതലക്കാരിലെ രണ്ടാം സ്ഥാനത്തുള്ള ഷെറില്‍ സാന്‍ഡ്ബെര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനിശ്ചിത കാലത്തേക്കാണ് വിലക്കുള്ളത്. ആ വിലക്ക് നീക്കാനുള്ള ഉദ്ദേശമില്ലെന്നും അവര്‍ വിശദമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നവർ പരസ്പരം പിന്തുണച്ചുകൊണ്ട് സമൂഹത്തെ നേരിടണം : അലഹബാദ്...

0
അലഹബാദ് : മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് അവരുടെ...

ക​ണ്ണൂ​ർ തളിപ്പറമ്പിൽ വെളിച്ചെണ്ണ ഉൽപാദന കേ​ന്ദ്ര​ത്തി​ൽ വ​ന്‍ തീ​പി​ടുത്തം

0
ക​ണ്ണൂ​ർ : ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ല്‍ വെ​ളി​ച്ചെ​ണ്ണ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ വ​ന്‍ തീ​പി​ടു​ത്തം....

വടശ്ശേരിക്കര കർമേൽ മാർത്തോമ്മ ഇടവകദിനാചരണം നടന്നു

0
വടശ്ശേരിക്കര: നന്ദിയുടെയും സമർപ്പണത്തിന്റെയും പുതുക്കപ്പെടലിന്റെയും അനുഭവമാക്കി ദിനാചരണങ്ങൾ മാറണമെന്ന് മാർത്തോമ്മ...

വയനാട്ടിൽ മദ്റസയിലേക്ക് പോകുകയായിരുന്ന 12കാരിയെ തെരുവുനായ് ആക്രമിച്ചു

0
വയനാട് : വയനാട് കണിയാമ്പറ്റയിൽ മദ്റസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ തെരുവുനായ് ആക്രമിച്ചു....