കുടിയേറ്റ വിദ്യാർത്ഥി വിഷയത്തിൽ നിലപാട് മാറ്റി ഡൊണാൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: കുടിയേറ്റ വിദ്യാർത്ഥി വിഷയത്തിൽ നിലപാട് മാറ്റി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ രാജ്യത്തിന് നല്ല ബിസിനസാണ് നൽകുന്നതെന്നാണ് ട്രംപ് പ്രതികരിച്ചത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കുടിയേറ്റ വിദ്യാർത്ഥി വിഷയത്തിൽ ട്രംപ് നിലപാട് മാറ്റിയത്. കുടിയേറ്റ വിദ്യാർത്ഥികളെ ഒഴിവാക്കുന്നത് അമേരിക്കയിലെ സർവ്വകലാശാലകളെ സാമ്പത്തികമായി തകർക്കുമെന്നാണ് ട്രംപ് വിശദമാക്കുന്നത്. ലോകവുമായി ഒത്തുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ്  പ്രതികരിച്ചു.

മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ എന്ന സ്വന്തം അജണ്ടയ്ക്ക് വിരുദ്ധമായാണ് ട്രംപ് സംസാരിച്ചത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറയുന്നത് അമേരിക്കയിലെ പകുതിയോളം കോളജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് ട്രംപ് പറഞ്ഞു. ആഗോളതലത്തിൽ നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം വിദ്യാര്‍ത്ഥികളെ ഒഴിവാക്കി അമേരിക്കയിലെ മുഴുവന്‍ സര്‍വ്വകലാശാല-കോളജ് സംവിധാനത്തെയും നശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും. തനിക്കും അതിന് താൽപര്യമില്ലെന്നുമാണ് ട്രംപ് വിശദമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...