Monday, March 31, 2025 6:18 am

ട്രംപിന്‍റെ ഇംപീച്ച്മെന്റ് അതിവേഗം : സെനറ്റിലെ വിചാരണ ഫെബ്രുവരി 8ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലെ അതിക്രമങ്ങളുടെ പേരിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ സെനറ്റ് വിചാരണ നടപടികൾ അതിവേഗത്തിലാക്കി. നടപടികള്‍ ഫെബ്രുവരി എട്ടിനു തുടങ്ങും.

ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. സെനറ്റിലെ വിചാരണയാണ് അടുത്ത ഘട്ടം. ട്രംപ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണു ഡമോക്രാറ്റുകൾ രണ്ടാം ഇംപീച്ച്മെന്റിനു മുന്നിട്ടിറങ്ങിയത്. സെനറ്റിൽ ഇരുപക്ഷവും തുല്യശക്തിയാണ് (50–50). വിചാരണ ചെയ്തു ശിക്ഷിക്കാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. ഇതിന് 17 റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ കൂടി ലഭിക്കണം.

ട്രംപ് വീണ്ടും മത്സരിക്കുന്നതു തടയണമെങ്കിൽ ആ വിഷയത്തിൽ സെനറ്റിൽ മറ്റൊരു വോട്ടെടുപ്പു കൂടി നടത്തണം. രണ്ടു വട്ടം ഇംപീച്ച്മെന്റിനു വിധേയനായ ആദ്യ പ്രസിഡന്റ് എന്ന ദുഷ്പേരോടെയാണു ട്രംപ് സ്ഥാനമൊഴിഞ്ഞത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് വിചാരണ നേരിടുന്നത് യുഎസ് ചരിത്രത്തിൽ ആദ്യമാണ്. യുഎസിൽ ഇതുവരെ ഒരു പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു പുറത്താക്കിയിട്ടില്ല.

ആൻഡ്രൂ ജോൺസൻ (1868), ബിൽ ക്ലിന്റൻ (1998) എന്നിവരെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തരാക്കി. 1974ൽ ഇംപീച്ച്മെന്റ് ഭീഷണി ഉയർന്നപ്പോൾ റിച്ചഡ് നിക്സൻ രാജിവച്ചു. 2019ൽ ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐപിഎൽ ; ചെന്നൈ സൂപ്പർ കിങ്‌സിനെ ആറു റൺസിന് തറപറ്റിച്ച് രാജസ്ഥാൻ റോയൽസ്

0
ഗുവാഹത്തി: അവസാന ഓവർ ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറു...

പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്

0
കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടി രണ്ടു...

17 വയസുകാരി ആത്മഹത്യ ചെയ്തു

0
ന്യൂഡൽഹി : സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷയെഴുതാൻ അധികൃതർ സമ്മതിക്കാതിരുന്നതിനെതുടർന്ന് 17...

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. റമദാന്‍ 29...