ഐസിസിയിലെ നാല് ജഡ്ജിമാര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി)യിലെ നാല് ജഡ്ജിമാര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച രണ്ട് ജഡ്ജിമാർ ഉൾപ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. അമേരിക്കയ്ക്കും അവരുടെ സഖ്യ രാജ്യങ്ങള്‍ക്കുമെതിരെ നിമയവിരുദ്ധവും അടിസ്ഥാനരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ കഴിഞ്ഞ ദിസമാണ് ഉപരോധമേര്‍പ്പെടുത്തിയ വിവരം പ്രഖ്യാപിച്ചത്.

‘ഐസിസി രാഷ്ട്രീയവത്കരിക്കപ്പെടുകയും അമേരിക്കയ്ക്കും സഖ്യങ്ങള്‍ക്കുമെതിരെ അനിയന്ത്രിതമായ വിവേചനാധികാരത്തിലൂടെ തെറ്റായ അന്വേഷണം നടത്തുകയും കുറ്റം ചുമത്തുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യുന്നു. ഈ അപകടകരമായ അധികാര ദുര്‍വിനിയോഗവും അപകടകരമായ അവകാശവാദവും ഇസ്രയേല്‍ അടക്കമുള്ള അമേരിക്കയുടെ സഖ്യകക്ഷികളുടെ ദേശീയ സുരക്ഷയേയും പരമാധികാരത്തേയും ലംഘിക്കുന്നു’, മാര്‍ക്കോ റുബിയോ പ്രസ്താവനയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...