യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നതായി ഡൊണാൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്‌ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് ചർച്ചകൾ നടത്തിയെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഭരണകൂടം ഇറാനുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ അമേരിക്കയുടെ ഭാഗത്തുനിന്ന് വിശ്വാസമാർജിക്കാനുള്ള പ്രായോഗിക നടപടികൾ ഉണ്ടാകണമെന്നാണ് ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മുഹ്‌സിൻ റെസായി ഇതിനോട് പ്രതികരിച്ചത്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് നയതന്ത്രതലത്തിലുള്ള ഈ പുതിയ നീക്കങ്ങൾ. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും ഇസ്രായേലിന് 2.8 ബില്യൺ ഡോളർ മൂല്യം വരുന്ന 40,000 ബോംബുകൾ കൈമാറാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ ആയുധക്കൈമാറ്റങ്ങളിലൊന്നാണിത്. ഒരു ടൺ വീതം ഭാരമുള്ള വമ്പൻ ബോംബുകളാണ് ഈ കരാറിലുള്ളത്.

ഗസ്സയിലും ലെബനാനിലും ഇസ്രായേൽ സമാനമായ ആയുധങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് വലിയ അന്താരാഷ്ട്ര വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെ, ഈ വമ്പൻ ആയുധക്കൈമാറ്റം തടയുമെന്ന് ഒരു മുതിർന്ന ഡെമോക്രാറ്റിക് ജനപ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ ഹിസ്ബുല്ലയുമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദക്ഷിണ ലെബനാനിലെ നിരവധി നഗരങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃത സ്വത്ത് സമ്പാദനം ; ടോമിൻ ജെ. തച്ചങ്കരിക്കെതിരായ കേസിൽ വിധി ഇന്ന്

0
കോട്ടയം : സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗികപദവിയിലിരിേക്ക...

റിപ്പോര്‍ട്ടർ ടിവി ആസ്ഥാനത്തെ റെയ്ഡ് ; താനൂർ കേസിന്റെ നിര്‍ണായക ദൃശ്യങ്ങളടങ്ങിയ എസ്ഡി കാര്‍ഡ്...

0
കൊച്ചി : റിപ്പോര്‍ട്ടര്‍ ടിവിയിലെ പരിശോധനക്കിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : മുൻ കായിക മന്ത്രി അബ്ദുറഹ്മാനെ എസ്ഐടി വൈകാതെ ചോദ്യം...

0
തിരുവനന്തപുരം: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ...

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനം ; സേവാ ദിവസ് ആചരിക്കാൻ ബി.ജെ.പി.

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമായ വ്യാഴാഴ്ച ബി.ജെ.പി. രാജ്യവ്യാപകമായി...