Wednesday, July 2, 2025 4:29 pm

സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ ട്രംപ് മോദിയുമായി ചര്‍ച്ച ചെയ്യും ; സ്ഥിരീകരിച്ച് യുഎസ് പ്രതിനിധി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകളെ കുറിച്ച് യുഎസ് പ്രസിഡന്റ്   ഡോണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ മോദിയുമായി ട്രംപ് സംസാരിക്കുമെന്ന് യുഎസ് ഭരണകൂട പ്രതിനിധിയാണ് വ്യക്തമാക്കിയത്.

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളോട് യുഎസിന് വലിയ ബഹുമാനമാണ് ഉള്ളതെന്ന് മാധ്യമ പ്രവര്‍ത്തകരോട് യുഎസ് പ്രതിനിധി വ്യക്തമാക്കി. പൊതുവായും വ്യക്തിപരമായും ലഭിക്കേണ്ട മതസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ കാര്യങ്ങള്‍ ട്രംപ് സംസാരിക്കും. ഇത്തരം വിഷയങ്ങളെല്ലാം പ്രത്യേകിച്ച് മതസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യമാണുള്ളത്.  അതുകൊണ്ട് അത് തുടരാന്‍ ഇന്ത്യയെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരും. സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ യുഎസിന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രംപിന്റെ  ഇന്ത്യ സന്ദർശന വേളയില്‍ പുതിയ ആണവ കരാർ പരിഗണനയിലുണ്ട്. ആറ് ആണവ റിയാക്ടറുകൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ പുതിയ കരാർ ഇന്ത്യ ഒപ്പുവച്ചേക്കും. ഇന്ത്യ സന്ദർശനത്തിനിടെ വൻ കരാറുകൾക്ക് ശ്രമിക്കുന്നതായി ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്ന് കെപിസിസി

0
തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം...

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...

സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ...

0
കോഴിക്കോട്: പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം...

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....