കൊവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് വെന്റിലേറ്റർ സംഭാവന നൽകുമെന്ന് ഡൊണാൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിം​ഗ്ടൺ : കൊവിഡിനെ ചെറുക്കാൻ ഇന്ത്യയ്ക്ക് വെന്‍റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ്   ഡൊണാൾഡ് ട്രംപ്. ട്വീറ്റിലാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കും ഒപ്പം നിൽക്കുന്നുവെന്നും ട്രംപ് കുറിച്ചു. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസനത്തില്‍ ഇന്ത്യയും അമേരിക്കയും പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ട്രംപ് പറഞ്ഞു.

അമേരിക്ക തങ്ങളുടെ സുഹൃത്തായ ഇന്ത്യയ്ക്ക് വെന്റിലേറ്റർ‌ സംഭാവന നൽകുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ മഹാമാരിയുടെ സമയത്ത് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമൊപ്പം നിൽക്കുന്നു.  ‘വാക്സിന്‍ വികസിപ്പിക്കുന്നതിലും ഞങ്ങൾ പരസ്പരം സഹകരിക്കുന്നുണ്ട്. അദൃശ്യനായ ശത്രുവിനെ നാം ഒരുമിച്ച് നിന്ന് തോൽപ്പിക്കും’- ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ഈ വർഷാവസാനത്തോടെ വാക്സിൻ കണ്ടുപിടിക്കാൻ സാധിക്കുമെന്ന ശുഭ പ്രതീക്ഷയും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പങ്കുവെച്ചു. മോദി തനിക്കേറ്റവും അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു എന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...