നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണി വേണ്ട ; വാഹനത്തിനെതിരേ നടപടി എടുക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കർണാടകയിൽ നമ്പർ പ്ലേറ്റുകളിൽ പെയിൻറിംഗുകൾ നടത്തുകയോ സംഘടനകളുടെ പേരുകൾ എഴുതുകയോ ചെയ്യുന്നവർ ഇനി പിടിക്കപ്പെടും. ഇത്തരം നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനമായി. അനധികൃത നമ്പർ പ്ലേറ്റുകൾ ജൂൺ 10നകം നീക്കം ചെയ്യണമെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശം. നേരത്തെ നമ്പർ പ്ലേറ്റുകളിൽ പെയിൻറിംഗുകളും എഴുത്തുകളും ഉൾപ്പെടുത്തുന്നതിൻ നിരോധനമുണ്ടായിരുന്നെങ്കിലും ഇത്തരം നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കർണാടക ഹൈക്കോടതി ട്രാഫിക് പോലീസിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അനധികൃത നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾ പിടിക്കുമ്പോൾ ആദ്യമായി 500 രൂപ പിഴ ഈടാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. രണ്ടാം തവണയും 1,000 രൂപയാണ് പിഴ. നിയമലംഘനം ഇനിയും തുടർന്നാൽ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കും. പത്താം തീയതിക്ക് ശേഷം നഗരത്തിലുടനീളം പരിശോധന നടത്താനാണ് അധികൃതരുടെ ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...