Friday, March 14, 2025 9:45 pm

ആര്യസമാജം നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന് നിയമപരമായ സാധുത ഇല്ലെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി :  ആര്യസമാജം നല്‍കിയ വിവാഹ സർട്ടിഫിക്കറ്റിന് നിയമപരമായ അംഗീകാരം നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി. ആര്യസമാജത്തിന്റെ പ്രവർത്തനവും അധികാരപരിധിയും വിവാഹ സർട്ടിഫിക്കറ്റുകൾ നൽകുന്നതല്ലെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. യോഗ്യരായ അധികാരികൾക്ക് മാത്രമേ വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കഴിയൂവെന്ന് കോടതി പറഞ്ഞു. മധ്യപ്രദേശിലെ പ്രണയവിവാഹവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം.

മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം യുവാവിനെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് യുവാവ് ഹർജിയിൽ പറഞ്ഞിരുന്നു. ആര്യ സമാജ് മന്ദിറിൽ വച്ചാണ് വിവാഹം നടന്നതെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ഭാരതീയ ആര്യപ്രതിനിധി സഭ നൽകിയ വിവാഹ സർട്ടിഫിക്കറ്റും അദ്ദേഹം ഹാജരാക്കി. എന്നാൽ ഇത് അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. യോഗ്യരായ അധികാരികൾക്ക് മാത്രമേ വിവാഹ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്നും ഒറിജിനൽ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമൺ പഞ്ചായത്ത് 13-ാം വാർഡ് മഹാത്മാഗാന്ധി കുടുബ സംഗമം നടത്തി

0
കൊടുമൺ : ഗാന്ധിയൻ സന്ദേശങ്ങൾക്ക് കാലികമായ പ്രസക്തി ഏറി വരുന്ന സാഹചര്യത്തിൽ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ദേശീയ ഉപഭോക്ത്യ അവകാശദിനം നാളെ (15) പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍...

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു

0
പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസം...

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ ജി ബിന്‍ വിതരണം ചെയ്തു

0
പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജി ബിന്നുകളുടെ...