വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന പ്രവർത്തനം പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് റ്റി.കെ ജയിംസ് പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.വി വർക്കി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.രമാദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിൽ നിന്നും ടൗണിലേക്ക് ഹരിത കർമ്മ സേന അംഗങ്ങൾ,ജന പ്രതിനിധികൾ, സി ഡി എസ് അംഗങ്ങൾ എന്നിവർ ഹരിത കർമ്മ സേനയുടെ പ്രവർത്തന പ്രചരനാർത്ഥ റാലി നടത്തി.

ജനപ്രതിനിധികളും ഹരിത കർമ്മസേനയുടെ യൂണിഫോം ധരിച്ചാണ് റാലിയിൽ പങ്കെടുത്തത്. ഹരിത കർമ്മ സേന പുന സംഘടിപ്പിച്ചതിന്റെ ഭാഗമായി 25 അംഗങ്ങൾക്ക് പരിശീലനം നൽകി. നാളെ പരിസ്ഥിതി ദിനം മുതല്‍ ഹരിത കർമ്മ സേനയുടെ പ്രവർത്തനം ആരംഭിക്കും. അംഗങ്ങൾ വീടുകളിൽ എത്തി മാലിന്യം ശേഖരിക്കും. 45ലക്ഷം മുടക്കി കൂത്താട്ടുകുളം, മണ്ണടിശാല, ചാത്തൻതറ എന്നിവിടങ്ങളിൽ എം.സി.എഫ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പ്രസിഡന്റ്‌ ടി.കെ ജെയിംസ് പറഞ്ഞു. വീടുകൾക്ക് 50 രൂപയും സ്ഥാപനങ്ങൾക്ക് 100 രൂപയും ഉപഭോക്തൃ സേവന നിരക്കായി നിശ്ചയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...