ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുത് ; തൃശ്ശൂർ കിള്ളിമംഗലത്ത് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ യുവാവിന്റെ സഹോദരന്റെ പ്രതികരണം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ കിള്ളിമംഗലത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മർദ്ദനത്തിനിരയായത്. ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുതെന്ന് സന്തോഷിന്റെ സഹോദരൻ രതീഷ് പ്രതികരിച്ചു. തന്റെ സഹോദരന്റെ നില അതീവ ഗുരുതരമാണെന്നും രതീഷ് വ്യക്തമാക്കി. അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം സന്തോഷിനെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു. കിള്ളിമംഗലം സ്വദേശി അബ്ബാസിൻറെ വീട്ടിൽവച്ചാണ് സന്തോഷിന് മർദ്ദനമേറ്റത്.

അബ്ബാസിന്റെ വീട്ടിൽ നിന്ന് സ്ഥിരമായി അടയ്ക്ക മോഷണം പോകാറുണ്ടായിരുന്നു. തുടർന്ന്, വീട്ടുകാർ സിസിടിവി കാമറകൾ സ്ഥാപിച്ചു. ഇന്ന് പുലർച്ചെ ഇയാൾ ഇവിടെ നിന്ന് അടയ്ക്ക എടുക്കാൻ വരുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിച്ചശേഷം ഇയാളെ പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...