തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ കനത്ത ചൂടുണ്ടാകുമെന്നും മൊബൈൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലെ പ്രചാരണം തെറ്റാണ്. കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന പ്രത്യേക വകുപ്പ് ഇല്ല. സിവില്‍ ഡിഫന്‍സ് അഗ്‌നിരക്ഷാസേനയുടെ കീഴിലുള്ള സന്നദ്ധസേന മാത്രമാണ്. ഔദ്യോഗിക മുന്നറിയിപ്പുകള്‍ക്ക് കെഎസ്ഡിഎംഎ വെബ്‌സൈറ്റ് പരിശോധിക്കണം. 54°C വരെ ചൂട് ഉയരുമെന്ന പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടില്ല. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്ക് ദുരന്തനിവാരണ നിയമം 2005, സെക്ഷന്‍ 54 പ്രകാരം നടപടി എടുക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























