കേബിള്‍ കുരുക്കില്‍ പത്തനംതിട്ട പട്ടണം ; അനങ്ങാപ്പാറ നയവുമായി ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തില്‍ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ടതും പൊട്ടിവീണ് കിടക്കുന്നതുമായ കേബിള്‍ വയറുകള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാകുന്നു. ഇലക്‌ട്രിക് പോസ്റ്റുകളില്‍ ആണ് ഇത്തരത്തില്‍ കേബിളുകള്‍ വലിച്ചിട്ടുള്ളത്. പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ റോഡില്‍ നിലവില്‍ കുടുംബ കോടതിയും ഫാസ്റ്റ് ട്രാക്ക് കോടതിയും പ്രവര്‍ത്തിക്കുന്ന ഷൈന്‍ ടവര്‍ എന്ന കെട്ടിട സമുശ്ചയത്തിലേക്ക് കയറുന്ന വഴിയിലാണ് വാഹനയാത്രക്കാരെ വീഴ്ത്താനെന്ന തരത്തില്‍ കേബിള്‍ വയറുകള്‍ റോഡിലേക്ക് വീണ് കുടക്കുന്നത്. ഇരുചക്ര വാഹനയാത്രക്കാര്‍ ഇതില്‍ കുരുങ്ങി അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വളരെയേറെയാണ്. ഇവിടെ മാത്രമല്ല ഇത്തരത്തിലുള്ള അപകടക്കെണികളുള്ളത്. പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍, ജനറല്‍ ആശുപത്രി റോഡ്‌, മൈലപ്ര റോഡ്‌ തുടങ്ങി പല റോഡുകളിലും  കേബിളുകള്‍ ഇത്തരത്തില്‍ അപകടമായി കിടക്കുന്നത് കാണാം.

ടെലഫോണ്‍ കേബിളുകളും ടെലിവിഷന്‍ കേബിളുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വാഹനങ്ങള്‍ തട്ടിയും അല്ലാതെയും കേബിളുകള്‍ റോഡില്‍ വീണ് മാസങ്ങളോളം അപകടാവസ്ഥയില്‍ കിടന്നാലും ആരും തിരിഞ്ഞുനോക്കാറില്ല. പലപ്പോഴും ഇത് നാട്ടുകാര്‍ തന്നെ എടുത്ത് മാറ്റുകയാണ് ചെയ്യുന്നത്. ചെറിയ കേബിള്‍ വള്ളികള്‍ റോഡിലേക്ക് അപകടകരമാം വിധം ഇറങ്ങി കിടന്നാല്‍ കാണുവാന്‍ തന്നെ പ്രയാസകരമാണ്. ഇത്തരത്തില്‍ നിരവധി ആളുകള്‍ക്കാണ് വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നാട്ടുകാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചാലും ആരും തിരിഞ്ഞു നോക്കാറില്ല. നടപ്പാതകളില്‍ കേബിളുകള്‍ അലക്ഷ്യമായി ഉപേക്ഷിച്ചിരിക്കുന്നതും കാണാം. കാലങ്ങളായി തുടരുന്ന ഈ പ്രവണതയ്ക്ക് എതിരെ യാതൊരു നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...