വിഐപി വരുമ്പോൾ വൈദ്യുതി മുടങ്ങരുത് ; സർക്കുലറുമായി തമിഴ്നാട് വൈദ്യുതി ബോർഡ്‌

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വിഐപി വരുമ്പോൾ വൈദ്യുതി മുടങ്ങരുതെന്ന സർക്കുലറുമായി തമിഴ്നാട് വൈദ്യുതി ബോർഡ്‌. വിഐപി സന്ദർശനത്തിൽ വൈദ്യുതി തടസ്സമില്ലെന്നു ഉറപ്പാക്കണം. ടിഎൻഇബി എംഡി എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് കത്തയച്ചു. അമിത് ഷാ ചെന്നൈയിൽ എത്തിയപ്പോൾ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സർക്കുലർ ഇറങ്ങിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകള്‍ എടുത്തുമാറ്റിയിരുന്നു.

ബാലാജിയുടെ വകുപ്പ് തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി നല്‍കാൻ തീരുമാനിച്ചിരുന്നു. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും പ്രൊഹിബിഷൻ ആന്റ് എക്സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും കൈമാറാനായിരുന്നു തീരുമാനം. എന്നാൽ അറസ്റ്റ് ചെയ്ത മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ, രണ്ടു മന്ത്രിമാർക്ക് കൈമാറാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തമിഴ്നാട് ഗവർണർ മടക്കുകയായിരുന്നു. മന്ത്രി ചികിത്സയിൽ ആയതിനാൽ വകുപ്പുമാറ്റം എന്ന കാരണം വാസ്തവ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബാലാജിയെ പുറത്താക്കണമെന്ന് കഴിഞ്ഞ മാസം ആവശ്യപ്പെട്ട കാര്യവും ഗവർണർ ഓർമിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...