ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം യുഐഡിഎഐ അല്ലെങ്കിൽ ആധാർ കാർഡ് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ്. സക്കർ സേവനങ്ങൾ ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്ക് ഇന്ന് ആധാർ കാർഡ് നിർബന്ധമാണ്. ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, യാത്രാ ടിക്കറ്റുകൾ തുടങ്ങി എല്ലാത്തിനും യുഐഡിഎഐയുടെ 12 അക്ക നമ്പർ ആവശ്യമാണ്. ഇങ്ങനെ ആധാർ കാർഡിന്റെ ഉപയോഗങ്ങൾ പലതാണെങ്കിലും പലർക്കും ആധാർ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നുള്ളത് അറിയില്ല. നമ്മളിൽ മിക്കവരുടെയും മൊബൈൽ ഫോണിലോ വാലറ്റുകളിലോ ആധാർ കാർഡ് ഉണ്ടെങ്കിലും ഡെബിറ്റ് കാർഡ് ഇല്ലെങ്കിൽ യുപിഐ ഉപയോഗിക്കാൻ ആധാർ കാർഡ് സഹായിക്കുമെന്ന് പലർക്കും അറിയില്ല.
രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്‌മെന്റ് രീതിയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ യുപിഐ. കൊവിഡ് -19 പാൻഡെമിക് സമയത്ത് യുപിഐ പേയ്‌മെന്റ് രീതിക്ക് കാര്യമായ സ്വീകാര്യത ലഭിച്ചു. കാരണം ഇത് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു യുപിഐ ഐഡി സജ്ജീകരിക്കാൻ, നിങ്ങൾക്ക് ബാങ്കിൽ ഒരു അക്കൗണ്ടും അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. ഇതോടൊപ്പം ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡും ഉണ്ടായിരിക്കണം.
ഈ സാഹചര്യത്തിൽ ഒരാൾക്ക് ഡെബിറ്റ് കാർഡ് ഇല്ലെങ്കിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഉപയോക്താവിന്റെ യുപിഐ ഐഡി ആധാർ കാർഡുമായി ലിങ്ക് ചെയ്യാം. ആധാർ ഒടിപി സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു ബദൽ നൽകുന്നു. ഇതുവഴി ആധാർ യുപിഐ പിൻ മാറ്റാനും അനുവദിക്കുന്നു. ആധാർ ഒട്ടിപി ഉപയോഗിച്ച് പുതിയ യുപിഐ പിൻ സജ്ജീകരിക്കാനും സാധിക്കും. എന്നാൽ നിലവിൽ ചില ബാങ്കുകൾ മാത്രമേ ഈ രീതിയെ പിന്തുണയ്ക്കുന്നുള്ളു.
ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ പിൻ സജ്ജീകരിച്ച അനുവദിക്കുന്ന ബാങ്കുകൾ
കേരള ഗ്രാമീണ് ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക്
കർണാടക ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്ക്
കാനറ ബാങ്ക്
ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്
സിഎസ്‌ബി ബാങ്ക് ലിമിറ്റഡ്
ഇൻഡസ്ഇൻഡ് ബാങ്ക്
കർണാടക ഗ്രാമീണ ബാങ്ക്
കരൂർ വൈശ്യ ബാങ്ക്
തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
രാജസ്ഥാൻ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്
ചൈതന്യ ഗോദാവരി ഗ്രാമീണ ബാങ്ക്
യുകോ ബാങ്ക്
കോസ്‌മോസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
പേടിഎം പേയ്‌മെന്റ് ബാങ്ക്
ഫെഡറൽ ബാങ്ക്
ജിയോ പേയ്‌മെന്റ് ബാങ്ക്
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.