45 കാരന് ആറ് വർഷത്തെ ഇടവേളയിൽ ഭാര്യയിൽ നിന്ന് രണ്ടാം തവണയും കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

സൂറത്ത്: 45 കാരന് ആറ് വർഷത്തെ ഇടവേളയിൽ ഭാര്യയിൽ നിന്ന് രണ്ടാം തവണയും കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഇലാസ്റ്റിക് നിർമാണ യൂണിറ്റിലെ ജീവനക്കാരനായ യുവാവിനാണ് കുടുംബകോടതി രണ്ട് തവണയും വിവാഹമോചനം നൽകിയത്. 2015ൽ ഭാര്യ തന്നെ തെറിപറഞ്ഞെന്നും ഉപദ്രവിച്ചെന്നും പരാതിപ്പെട്ടാണ് ഇയാൾ വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി വിവാഹമോചനം അനുവദിച്ചെങ്കിലും ഭാര്യ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.

ഭാര്യയുടെ അപ്പീലിനെ തുടർന്ന് കേസ് നീണ്ടു. ഒടുവിസ്‍ കേസ് വീണ്ടും കേൾക്കാൻ ഹൈക്കോടതി കുടുംബകോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് രണ്ടാം തവണയും കേസ് പരി​ഗണിച്ച കുടുംബ കോടതി വീണ്ടും വിവാഹമോചനം അനുവദിച്ചെന്നും  അഭിഭാഷകൻ മനൻ ചോക്സി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബേഗംപുര സ്വദേശിയായ ഇയാൾ 2006ൽ താനെ സ്വദേശിനിയെ വിവാഹിതരായി. ബന്ധത്തിൽ ഇവർക്ക് നാല് പെൺകുട്ടികളും ജനിച്ചു. 2015ലാണ് പ്രശ്നങ്ങളെ തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്. തുടർന്ന് ഇയാൾ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.

ഭാര്യ തനിക്കും കുട്ടികൾക്കും നേരെ അധിക്ഷേപകരമായ വാക്കുകൾ പ്രയോഗിച്ചെന്നും ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും ഭർത്താവ് ആരോപിച്ചു. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ച യുവാവ് യുവതിയുടെ വീട്ടുകാരുടെ സഹായം തേടിയെങ്കിലും യുവതി വഴങ്ങിയില്ല. യുവതി മാതാപിതാക്കളോടൊപ്പം താമസിക്കാൻ പോയപ്പോൾ വിവാഹമോചനത്തിനായി യുവാവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
2017-ൽ കോടതി വിവാഹമോചനം അനുവദിച്ചു. എന്നാൽ വാദം കേൾക്കുമ്പോൾ യുവതി കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് ഇവർ ഹൈക്കോടതിയെ സമീപിച്ചു. പുലർച്ചെ ഒരു മണി വരെ ഭാര്യ തന്നോട് വഴക്കിടാറുണ്ടെന്ന് ഇയാൾ ആരോപിച്ചു. ഭാര്യയുടെ ശല്യം കാരണം യുവാവ് ആത്മഹത്യയ്ക്കും ശ്രമിച്ചുവെന്നും അഭിഭാഷകൻ പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...