അവഗണിക്കരുത് കാട്ടാത്തിപ്പാറയെ ; ജീപ്പ് സര്‍വീസ് പുന:രാരംഭിക്കണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കാട്ടാത്തി പാറയിലേക്ക് കോന്നിയിൽ നിന്നുള്ള ജീപ്പ്‌ സർവീസ്‌ പുനരാരംഭിക്കകണമെന്ന ആവശ്യം ശക്തം. കോന്നി വനം ഡിവിഷനിലെ വനമേഖല ചുറ്റി കിടക്കുകയാണ് ഈ വനന്തര ഗ്രാമം. ജീപ്പില്‍ നിബിഡ വനത്തിലൂടെ 61 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം പാറയിൽ എത്താൻ. പ്രത്യേകം തയ്യാറാക്കിയ ജീപ്പുകളിൽ  നിബിഡ വനത്തിലൂടെ വേണം യാത്ര. എന്നാൽ കോവിഡ്‌ സമയത്ത്‌ നിർത്തിയ ജീപ്പ്‌ സർവീസ്‌ പുനരാരംഭിച്ചിട്ടില്ല. നിലവിൽ സ്വന്തം വാഹനങ്ങളിൽ വരുന്നവർ മാത്രമാണ്‌ കാട്ടാത്തി പാറ കാണാൻ എത്തുന്നത്‌. ജീപ്പ് സര്‍വീസ് പുനരാരംഭിച്ചാല്‍ കോന്നി ഇക്കോ ടൂറിസത്തിന് തന്നെ പുത്തന്‍ ഉണര്‍വേകാന്‍ ഈ പ്രദേശത്തിന് സാധിക്കും. അളുങ്കൽ മുതൽ കോട്ടാംപാറയില്‍ അവസാനിക്കുന്ന ഈ വനാന്തര ഗ്രാമം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്‌. ഇക്കോ ടൂറിസം വികസനത്തില്‍ കാട്ടാത്തിപാറയ്‌ക്കുള്ള സ്ഥാനം വലുതാണ്‌. ആന, കാട്ടുപോത്ത്, കേഴ, മ്ലാവ്, കൂരന്‍, പന്നി എന്നിവയെ പ്രദേശത്ത്‌ കൂടുതലായി കാണാം.

കല്ലേലിയിലെ വനം വകുപ്പിന്‍റെ ചെക്ക് പോസ്റ്റ് കടന്നുവേണം വനത്തിലേക്ക് പ്രവേശിക്കാൻ. കല്ലേലി ഊരാളിയപ്പൂപ്പൻ കാവിൽ താമ്പൂലം സമർപ്പിച്ചിട്ടാണ് പലരും വനത്തിലേക്ക് പ്രവേശിക്കുന്നത്. അച്ചൻകോവിലാർ വനപാതയ്ക്ക് സമാന്തരമായി ഒഴുകുന്നു. ഇന്ത്യ ബർമ്മ യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് അന്നത്തെ സർക്കാർ അനുവദിച്ചു നൽകിയ ഒരേക്കർ വീതമുള്ള സ്ഥലങ്ങൾ ഇന്നും ഒരേക്കർ എന്നപേരിൽ അറിയപ്പെടുന്നു. അള്ളുങ്കലിൽ തുടങ്ങി കോട്ടാംപാറയിൽ അവസാനിക്കുന്നതാണ് ഈ വനാന്തര ഗ്രാമം. അരുവാപ്പുലം പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ ഉൾപ്പെടുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...