Friday, January 10, 2025 5:20 pm

ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തരുത് : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അം​ഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഏതു വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറൽ പൊലീസിങ്ങിനു വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എംബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബക്കോടതി ഉത്തരവിനെതിരേ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി പരി​ഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.

ഉഭയസമ്മതപ്രകാരം ഈ വർഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയിൽ എത്തിയത്. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബക്കോടതി നിഷേധിച്ചത്. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബക്കോടതി കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന കുടുംബക്കോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനേ ആകില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോഡ്‌കാസ്റ്റ് അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ദില്ലി : പോഡ്‌കാസ്റ്റ് അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദ...

പാറയിൽ നിന്ന് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം

0
ചെന്നൈ : തമിഴ്നാട്ടിൽ പാറയിൽ നിന്ന് വീണ് കാട്ടാനയ്ക്ക് ദാരുണാന്ത്യം. നീലഗിരി...

ആലുവ എടയപ്പുറത്ത് ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

0
എറണാകുളം: ആലുവ എടയപ്പുറത്ത് ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്....

റെയിൽവെ സ്റ്റേഷനിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി

0
പാലക്കാട് : റെയിൽവെ സ്റ്റേഷനിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി. പശ്ചിമ ബംഗാൾ...