തിരുവനന്തപുരം: കേരളത്തിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് തദ്ദേശമന്ത്രി എം.ബി. രാജേഷും വി.ഡി. സതീശനും തുറന്ന കത്തില്‍ പോര് തുടരുന്നു. മന്ത്രിയുടെ കത്തിന് പ്രതിപക്ഷ നേതാവ് നല്‍കിയ മറുപടിക്ക് പ്രതികരണവുമായി വീണ്ടും എം.ബി. രാജേഷ് എത്തി. ഇത്രയും ഹൃദയച്ചുരുക്കം വേണോ എന്ന തലക്കെട്ടിലാണ് മന്ത്രി പ്രതിപക്ഷനേതാവിന് മറുപടിയെഴുതിയത്. ‘അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിമര്‍ശനത്തിന് അതീതരാണ് എന്ന ചിന്ത നല്ലതല്ല’എന്ന അഭിപ്രായത്തോട് ഞാനും പൂര്‍ണമായും യോജിക്കുന്നു. വസ്തുതകളുടെ പിന്‍ബലമുള്ള വിമര്‍ശനവും കാടടച്ച ആരോപണങ്ങളും തമ്മിലുള്ള വ്യത്യാസം കൂടി ഓര്‍മിപ്പിക്കുന്നു. വിമര്‍ശനം വ്യക്തിപരമല്ല എന്ന അങ്ങയുടെ വൈകിവന്ന വെളിപാടിനെയും അഭിനന്ദിക്കുന്നു. ഞാന്‍ വിമര്‍ശനങ്ങളെ വ്യക്തിപരമായി കാണാത്തത് കൊണ്ടാണ് അങ്ങയുടെ പ്രസംഗങ്ങളിലെ പ്രകോപനം ഉണ്ടാക്കാവുന്ന വ്യക്തിപരമായ പരാമര്‍ശങ്ങളെ തീര്‍ത്തും അവഗണിച്ചുകൊണ്ട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രം അങ്ങേക്ക് കത്ത് എഴുതിയത്. ആ തിരിച്ചറിവ് അങ്ങേക്കും ഉണ്ടാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ് മന്ത്രി എഴുതി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.