വിസി നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുത് ; താൽകാലിക വിസി നിയമനത്തിൽ വിമർശനവുമായി സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : താൽകാലിക വിസി നിയമനത്തിൽ വിമർശനവുമായി സുപ്രിംകോടതി. വിസി നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. ചാൻസലറും സംസ്ഥാന സർക്കാരുകളും തമ്മിൽ യോജിപ്പുണ്ടായിരിക്കണം. അല്ലാത്തപക്ഷം വിദ്യാർത്ഥികൾ കഷ്ടപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ ചാൻസിലരോടും സർക്കാരിനോടും കോടതി നിർദേശിച്ചു. സ്ഥിരം വിസിയെ നിയമിക്കുന്നത് വരെ നിലവിലെ വിസിമാർ തുടരുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ ചാൻസിലറോട് സുപ്രിംകോടതി. സ്ഥിരം വിസി നിയമനത്തിന് സർക്കാരിന്റെ നടപടികളോട് ചാൻസലർ സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. താൽക്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു.

വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസിലർ സർക്കാരുമായി കൂടിയാലോചിക്കണം എന്ന് കോടതി പറഞ്ഞു. സർക്കാർ പാനൽ സ്ഥിരം വിസി നിയമനത്തിനെന്ന് ഗവർണർ കോടതിയെ അറിയിച്ചു. സർക്കാർ പാനൽ നൽകിയിട്ടും താൽക്കാലിക വി സി നിയമനം നടത്തുന്നുവെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിഷയങ്ങൾ കോടതിയിലെത്തരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിസി നിയമനത്തിലെ പ്രശ്നങ്ങൾ സർവകലാശാലയുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു എന്ന് സുപ്രീംകോടതി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ക്ക് ചെറുപ്പക്കാരുടെ ടീംവരുന്നു ; അനുഭവ...

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് നയിക്കാൻ സംസ്ഥാന, ജില്ലാതലങ്ങളിൽ ബി.ജെ.പി.ക്ക് ചെറുപ്പക്കാരുടെ...

വളർത്തുനായയെ അഴിച്ചുവിട്ടെന്നാരോപിച്ച് സഹോദരനെ മർദിച്ചു ; വാരിയെല്ല് ചവിട്ടിയൊടിച്ചു ; പ്രതി പിടിയിൽ

0
പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല്...

സി.പി.എം. വിശാല സംസ്ഥാനസമിതി : വിവാദ വ്യാഖ്യാനങ്ങളൊഴിവാക്കി റിപ്പോർട്ടിന് രൂപം നൽകി

0
തിരുവനന്തപുരം : തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ...

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം ; മരണം 1,295 ആയി ; 5,600ലേറെ പേരെ കാണാനില്ല

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു....