ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുത്, പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനീതരായി പെരുമാറണം ; പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മിനെന്ന് മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ പറഞ്ഞു. മാധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കല്‍ അനുസ്മരണ സമ്മേളനത്തില്‍ ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പോ എന്ന വിഷയത്തിലെ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജന്‍. പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണമെന്നും ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും ജയരാജൻ പറഞ്ഞു. രാമക്ഷേത്രത്തിന് ശിലയിടേണ്ടിയിരുന്നത് മത പുരോഹിതരാണ്. എന്നാല്‍ മോദിയാണ് ശില ഇട്ടത്. പ്രതിഷ്ഠാ ചടങ്ങും രാഷ്ടീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രതിഷ്ഠാ ചടങ്ങ് നടത്താൻ പാടില്ല. വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പി. ജയരാജൻ പറഞ്ഞു.

ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഡി വേഷം കെട്ടുകയാണ്. മുമ്പ് ഗവർണറായിരുന്ന പി . സദാശിവം കോമാളി വേഷം കെട്ടിയില്ല. സ്ഥാനത്തിന്റെ മഹത്വം അറിയുന്ന ആളാണ് സദാശിവം. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ അധ:പതിച്ച ഇടപെടലാണ് നടത്തുന്നത്. അപൂർവമായി മാത്രമാണ് കേരളത്തിൽ എത്തുന്നത് മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് പതിവാക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയെയും സുപ്രീം കോടതിയെയും പരിഹസിക്കുകയാണ്. ബില്ലുകളിൽ ഒപ്പിടാതെ അടയിരിക്കുന്നു. ഗവർണർ കേന്ദ്ര സർക്കാരിന്‍റെ ഏജന്‍റ് ആയി പ്രവർത്തിക്കാൻ പാടില്ല.

ആര്‍എസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ട് ആജ്ഞ സ്വീകരിക്കുകയാണ്. അപമാനമാണ് ഈ നീക്കം. ഇത്തരം ബന്ധം അവസാനിപ്പിച്ച് വേണം ഗവർണറായി തുടരാൻ. ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കമാണ് നടത്തുന്നത്. സർവകലാശാല സെനറ്റുകളിലേക്ക് സംഘ പരിവാറുകാരെ നോമിനേറ്റ് ചെയ്യുകയാണ്. സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. കാവിവൽക്കരിക്കാനുള്ള നീക്കത്തിൽ ലീഗ് വിയോജിപ്പ് രേഖപ്പെടുത്തി, എന്നാൽ കോൺഗ്രസ് അനുകൂലിച്ചു. ഗവർണർ പദവി എടുത്ത് കളയാൻ അഭിപ്രായ രൂപീകരണം വേണമെന്നും പി ജയരാജൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് ജിന്റോ ജോൺ

0
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ ഡിഎസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി...

അജിത് കുമാർ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല ; എൽഡിഎഫിൽ വോട്ടെടുപ്പ് ആരോഗ്യകരമല്ല :...

0
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെയും എൽഡിഎഫ് മുന്നണിയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച...

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു പ്രധാനമന്ത്രി

0
ദില്ലി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്...

അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ...

0
ലക്ക്നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ...