ഇനി വാഴപ്പോളയും കളയേണ്ട ; ഉണ്ടാക്കാം അടിപൊളി പലഹാരം

For full experience, Download our mobile application:
Get it on Google Play

വാഴയുടെ ഇലയും തണ്ടും പഴവും കൂമ്പുമെല്ലാം ഉപകാരമുള്ള ഭാഗങ്ങളാണ്. എന്നാല്‍ ചുമ്മാ പൊളിച്ചു കളയുന്ന വാഴപ്പോള കൊണ്ട് എന്തെങ്കിലും പലഹാരം ഉണ്ടാക്കുന്നതായി കേട്ടിട്ടുണ്ടോ? ഇന്തോനേഷ്യയിലെ വളരെ ജനപ്രിയമായ ഒരു വിഭവമാണ് ഇത്. ‘ക്രിപിക് ബതാങ്ങ് പിസാംഗ്’ എന്നാണ് ഇതിനു പേര്. ഇത് ഉണ്ടാക്കുന്ന ഒരു വീഡിയോ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീട്ടില്‍ ഇനി വാഴക്കുല വെട്ടുമ്പോള്‍ ഈ വിഭവം പരീക്ഷിച്ചു നോക്കിയാലോ? ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ വാഴയുടെ പോള എടുത്ത് നടുവിലെ വല പോലുള്ള ഭാഗം വെട്ടിയെടുക്കുക. ഇത് ദീര്‍ഘചതുരത്തിലുള്ള കഷ്ണങ്ങളായി മുറിക്കുക. ഏകദേശം ആറു ലിറ്റര്‍ വെള്ളത്തില്‍ 3 ടീസ്പൂണ്‍ ചുണ്ണാമ്പ്, 3 ടേബിള്‍ സ്പൂണ്‍ ഉപ്പ് എന്നിവ കലക്കുക. നേരത്തെ മുറിച്ചു വെച്ച ഭാഗങ്ങള്‍ ഇതില്‍ കുതിര്‍ക്കാന്‍ വെയ്ക്കുക.

ഒരു ദിവസം മുഴുവന്‍ ഇങ്ങനെ വെയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ കറ മുഴുവന്‍ പോയിക്കിട്ടും. ഒരു ദിവസത്തിന് ശേഷം ഇത് എടുത്ത് ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക.  ശേഷം, ഉപ്പ്, കുരുമുളക് പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരം മസാല മുതലായവ ചേര്‍ത്ത വെള്ളത്തില്‍ ഇട്ട് ഇത് മാരിനേറ്റ് ചെയ്യാന്‍ വെക്കുക. ഒരു പാത്രത്തില്‍ കോണ്‍ഫ്ലോര്‍, അരിപ്പൊടി, കടലപ്പൊടി മുതലായവ ഒരേ അളവില്‍ എടുത്ത് മിക്സ് ചെയ്യുക. വാഴപ്പോള കഷ്ണങ്ങള്‍ വെള്ളത്തില്‍ നിന്നെടുത്ത് ഇതില്‍ മുക്കി എടുക്കുക. അടുപ്പത്ത് വലിയ ഒരു ചീനച്ചട്ടി വെച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് ഈ കഷ്ണങ്ങള്‍ ഓരോന്നായി ഇട്ടു പൊരിച്ചെടുക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത നാലു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു

0
മാന്നാർ: യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ...

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....