ഉമിനീര് ഉപയോ​ഗിച്ച് ഫയലിന്റെ പേജുകൾ മറിക്കരുത് ; പുതിയ നിർദ്ദേശവുമായി ഉത്തർപ്രദേശ് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ലക്നൗ : സർക്കാർ‌ ഓഫീസുകളിൽ ഫയലുകളുടെയും മറ്റ് ഔദ്യോ​ഗിക രേഖകളുടെയും പേജുകൾ മറിക്കുന്നതിന് ഉമിനീർ ഉപയോഗിക്കുന്നത് നിർത്തണമെന്ന നിർദ്ദേശവുമായി റെയ്ബറേലിയിലെ ചീഫ് ഡവലപ്മെന്റ് ഓഫീസർ (സിഡിഒ) ഉത്തരവിറക്കി. സാംക്രമിക രോ​ഗങ്ങൾ പകരാൻ ഈ ശീലം കാരണമാകുമെന്ന് സിഡിഒ അഭിഷേക് ഗോയൽ പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ഫയലുകളുടെ പേജ് മറിക്കാൻ ഉദ്യോഗസ്ഥരും ജോലിക്കാരും ഉമിനീർ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സാംക്രമിക രോ​ഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ഈ ശീലം ഒഴിവാക്കേണ്ടതാണ്. ഉത്തരവിൽ പറയുന്നു.

പകർച്ചവ്യാധി / സാംക്രമിക രോഗങ്ങൾ ഒഴിവാക്കുന്നതിനായി ഫയലുകളുടെ പേജ് തിരിക്കുന്നതിന് എല്ലാ ജില്ലാതല ഉദ്യോഗസ്ഥരോടും (വികസന) / ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാരോടും വാട്ടർ സ്പോഞ്ചുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നതായും ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട ഓഫീസുകളിൽ ഈ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ കർശനമായി നിർദ്ദേശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...