സാനിട്ടറി പാ‍ഡും ഡയപ്പറും എവിടെ കളയുമെന്നോർത്ത് ടെൻഷൻ വേണ്ട ; ആക്രി ആപ്പ് റെഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി ; കൊച്ചിയിൽ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്നതിനായി ആക്രി ആപ്പ് റെഡി. ആവശ്യക്കാർ ആപ്പിൽ ബുക്ക് ചെയ്താൽ പ്രതിനിധികൾ വീട്ടിലെത്തി മാലിന്യം ശേഖരിക്കും. കൊച്ചിയിൽ താമസിക്കുന്നവർ മാലിന്യം കൃത്യമായി സംസ്‌കരിക്കാൻ സാധിക്കാതെ കുഴയുന്നവർക്ക് ഇതൊരു ആശ്വാസമാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്‌റ്റോറിലും ആക്രി ആപ്പ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. ബുക്ക് ചെയ്ത ഉടൻ തന്നെ പ്രതിനിധികളെത്തി വീട്ടിലെ മാലിന്യം എടുത്തുകൊണ്ടു പോകുകയും കൃത്യമായി സംസ്‌കരിക്കുകയും ചെയ്യും.

കളമശേരി, തൃക്കാക്കര നഗരസഭകളിൽ നേരത്തെ വിജയകരമായി നടപ്പിലാക്കിയ പദ്ധതി അടുത്തിടെയാണ് കൊച്ചി കോർപ്പറേഷനിലേക്കും വ്യാപിപ്പിക്കുന്നത്. ഒരു കിലോ ബയോ മെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി 45 രൂപയാണ് ചാർജ്. ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി സ്ട്രിപ്പുകൾ, ഡ്രസ്സിംഗ് കോട്ടൺ, സൂചികൾ, സിറിഞ്ചുകൾ, കാലഹരണപ്പെട്ട മരുന്നുകൾ, മറ്റ് ക്ലിനിക്കൽ ലബോറട്ടറി മാലിന്യങ്ങൾ എന്നിവയുൾപ്പെടെ ശാസ്ത്രിയ നിർമാർജനത്തിന് ഏറെ ഫലപ്രദമാണ് ആക്രി ആപ്പ്.

ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിവസവും കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ആക്രി ആപ്പിന്‍റെ പ്രവര്‍ത്തനം വൈകാതെ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് ഉടമകള്‍ ലക്ഷ്യമിടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് : അഞ്ച് വയസ്സിന് താഴെയുള്ള 47742...

0
പത്തനംതിട്ട: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. അഞ്ചു...

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി...

റാന്നി പഴവങ്ങാടി പഞ്ചായത്തും ഹോമിയോ ഡിസ്പന്‍സറിയും സംയുക്തമായി യോഗാദിനാചരണം നടത്തി

0
റാന്നി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെയും കരികുളം...

ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസ് ചെളിയില്‍ കുടുങ്ങി

0
ചിറ്റാര്‍: ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസിന്റെ ടയറുകള്‍ ചെളിയില്‍ കുടുങ്ങി. ചിറ്റാര്‍...