ഖാര്‍ക്കീവില്‍ വീണ്ടും ആക്രമണം ; ഒഴിപ്പിക്കല്‍ നടപടിക്ക് ഡബിള്‍ ഡക്കര്‍ ട്രെയിനുകള്‍

For full experience, Download our mobile application:
Get it on Google Play

യുക്രൈന്‍ : ഖാര്‍ക്കീവിലെ സൈനിക അക്കാദമിയില്‍ റോക്കറ്റാക്രമണം നടത്തി റഷ്യ. സുമിയില്‍ റഷ്യയുടെ ഷെല്ലാക്രമണവും ഉണ്ടായി. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. കീവ്, സുമി, ചെര്‍ണിവ് എന്നിവിടങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണ മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ ഉടന്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശമുണ്ട്.  ഖാര്‍ക്കീവിലെ ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി ഡബിള്‍ ഡക്കര്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തി. ഖാര്‍ക്കീവില്‍ നിന്ന് ടെര്‍നോപിലിലേക്ക് ഉച്ചയ്ക്ക് 2. 30ന് സര്‍വീസ് ആരംഭിക്കും. യുക്രൈനിലെ ഖേഴ്‌സണ്‍ നഗരവും റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്‌സണിലെ നദീ തുറമുഖവും റെയില്‍വേ സ്റ്റേഷനും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു.

കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവ് നഗരത്തില്‍ റഷ്യന്‍ വ്യോമസേന എത്തിയതായി സ്ഥിരീകരിച്ചു. റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ചര്‍ച്ച നടക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസിനെ ഉദ്ധരിച്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബെലാറസ് പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...