റഷ്യയ്‌ക്കെതിരെ ഉപരോധ നടപടികളുമായി ആപ്പിളും : വിൽപന നിർത്തി

For full experience, Download our mobile application:
Get it on Google Play

റഷ്യ : യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ ഉപരോധ നടപടികളുമായി ആപ്പിളും. രാജ്യത്തെ ആപ്പിൾ വിൽപന കമ്പനി നിർത്തി. കഴിഞ്ഞ ആഴ്ചയോടെ ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപന്നങ്ങൾ റഷ്യയിലേക്ക് കയറ്റി അയക്കുന്നത് നിർത്തിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ആപ്പ് സ്റ്റേറിൽ നിന്ന് റഷ്യൻ മാധ്യമങ്ങളായ ആർടി ന്യൂസ്, സ്പുട്‌നിക് ന്യൂസ് ആപ്ലിക്കേഷനുകളും നീക്കം ചെയ്തിട്ടുണ്ട്.

റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപന നിർത്തണമെന്ന യുക്രൈന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടി. ഈ വിലക്ക് റഷ്യൻ യുവതയെ കൂടി അധിനിവേശത്തിനെതിരെ ശബ്ദമുയർത്തുന്നതിലേക്ക് വഴിതെളിക്കുമെന്ന് യുക്രൈൻ പറഞ്ഞു. ഇതാദ്യമായല്ല ആപ്പിൾ ഒരു രാജ്യത്തേക്കുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി വിലക്കുന്നത്. മുൻപ് തുർക്കിയിലും ആപ്പിൾ സമാന നടപടി സ്വീകരിച്ചിരുന്നു. തുർക്കിയിലെ സാമ്പത്തിക പ്രശ്‌നങ്ങളും കറൻസി വ്യതിയാനവും കണക്കിലെടുത്തായിരുന്നു നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...