ഉത്തേജക മരുന്ന് ഉപയോഗിച്ചു ; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഗ്ലാസ്‌ഗോ: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്. ജൂഡോ താരം അരുണ്‍ കുമാറാണ് പുറത്തായ താരം. ഗെയിംസിന് മുന്നോടിയായി നടന്ന പരിശോധനയിലാണ് കണ്ടെത്തല്‍. സമീപകാലത്തായി മികച്ച അന്താരാഷ്ട്ര നേട്ടങ്ങള്‍ കൈവരിച്ച കായികതാരമാണ് അരുണ്‍. രാജസ്ഥാനിലെ രജപുത്താന റൈഫിള്‍സിലെ സൈനികന്‍ കൂടിയാണ് ഇയാള്‍. നാഡയുടെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ അരുണ്‍ കുമാറിന് ഗ്ലാസ്ഗോ 2026 ല്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍ അറിയിച്ചു. സ്പോര്‍ട്സ് എന്‍ട്രി സിസ്റ്റത്തില്‍ നിന്ന് താരത്തെ നീക്കം ചെയ്തുവെന്ന് അറിയിപ്പ് ലഭിച്ചു. ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്ന് രാത്രി 10.30-നാണ് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ കോമണവെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. മത്സരങ്ങള്‍ വെള്ളിയാഴ്ചയാണ് തുടങ്ങുക. ഗ്ലാസ്‌ഗോയിലെ ഹൈഡ്രോ സ്റ്റേഡിയമാണ് മുഖ്യവേദി. ഗാബോണ്‍, ടോഗോ എന്നീ രാജ്യങ്ങള്‍കൂടി എത്തിയതോടെ ഇത്തവണമത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 74 ആയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...