ലീഡ്‌സ് : പ്രീമിയർ ലീഗിൽ ലീഡ്‌സിന്‍റെ വല നിറച്ച് തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ആഴ്‌സനൽ. ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഇരട്ട ഗോൾ മികവിൽ 4-1നാണ് ആഴ്സനലിന്‍റെ ജയം. 16, 28 മിനുറ്റുകളിലാണ് മാർട്ടിനെല്ലിയുടെ ഗോളുകൾ. ആദ്യ പകുതി തീരാനിരിക്കെ സാകയും ഗോൾ നേടി. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ എമിലി സ്മിത് റോയാണ് ആഴ്‌സനലിന്‍റെ അവസാന ഗോൾ നേടിയത്. റാഫീഞ്ഞ 72-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡ്‌സിന്‍റെ ഏക ഗോള്‍ മടക്കി. 12 ഷോട്ടുകളാണ് വല ലക്ഷ്യമാക്കി ആഴ്‌സനല്‍ പായിച്ചത്. അതേസമയം ലീഡ്‌സിന് രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളേയുള്ളൂ. ലീഡ്‌സിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. 32 പോയിന്‍റുമായി ആഴ്‌സനൽ നിലവിൽ നാലാം സ്ഥാനത്താണ്. 16 പോയിന്‍റുള്ള ലീഡ്‌സ് പതിനാറാം സ്ഥാനത്തും.
ഗബ്രിയേൽ മാർട്ടിനെല്ലിക്ക് ഇരട്ട ഗോള്‍ ; ലീഡ്‌സിന്‍റെ വല നിറച്ച് ആഴ്‌സനല്‍
RECENT NEWS
Advertisment