ഗബ്രിയേൽ മാർട്ടിനെല്ലിക്ക് ഇരട്ട ഗോള്‍ ; ലീഡ്‌സിന്‍റെ വല നിറച്ച് ആഴ്‌സനല്‍

For full experience, Download our mobile application:
Get it on Google Play

ലീഡ്‌സ് : പ്രീമിയർ ലീഗിൽ ലീഡ്‌സിന്‍റെ വല നിറച്ച് തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ആഴ്‌സനൽ. ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഇരട്ട ഗോൾ മികവിൽ 4-1നാണ് ആഴ്സനലിന്‍റെ ജയം. 16, 28 മിനുറ്റുകളിലാണ് മാർട്ടിനെല്ലിയുടെ ഗോളുകൾ. ആദ്യ പകുതി തീരാനിരിക്കെ സാകയും ഗോൾ നേടി. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ എമിലി സ്മിത് റോയാണ് ആഴ്‌സനലിന്‍റെ അവസാന ഗോൾ നേടിയത്. റാഫീഞ്ഞ 72-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡ്‌സിന്‍റെ ഏക ഗോള്‍ മടക്കി. 12 ഷോട്ടുകളാണ് വല ലക്ഷ്യമാക്കി ആഴ്‌സനല്‍ പായിച്ചത്. അതേസമയം ലീഡ്‌സിന് രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളേയുള്ളൂ. ലീഡ്‌സിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. 32 പോയിന്‍റുമായി ആഴ്‌സനൽ നിലവിൽ നാലാം സ്ഥാനത്താണ്. 16 പോയിന്‍റുള്ള ലീഡ്‌സ് പതിനാറാം സ്ഥാനത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...