ഇടുക്കി അതിർത്തി മേഖലകളിൽ ഇരട്ടവോട്ട് വിവാദം ; ആരോപണങ്ങളുമായി രാഷ്ട്രീയപാർട്ടികൾ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് എത്തുമ്പോൾ ഇടുക്കിയുടെ അതിർത്തി മേഖലകളില്‍ ഇരട്ടവോട്ട് വിവാദവും കൊഴുക്കുകയാണ്. ജില്ലയിൽ അമ്പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് യു.ഡി.എഫും എൻ.ഡി.എയും ആരോപിക്കുന്നത്. പരാജയഭീതിയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നായിരുന്നു എൽ.ഡി.എഫിന്റെ മറുപടി. കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയല്‍ രേഖകളുള്ളവരാണ് ഇടുക്കിയിലെ അതിർത്തി പ്രദേശങ്ങളിലെ ഭൂരിഭാഗം പേരും. പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലാണ് ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്‌സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. രേഖകള്‍ രണ്ടു സംസ്ഥാനങ്ങളിലായതിനാല്‍ പരിശോധിക്കാനും സാങ്കേതിക തടസങ്ങളുണ്ട്.

ഇരട്ടവോട്ടുകൾ തടയാൻ നടപടി വേണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. ഒരു സ്ഥാനാർത്ഥിയുടെ ജയപരാജയങ്ങൾ നിർണയിക്കും വിധം ഇരട്ട വോട്ടുകൾ ജില്ലയിൽ ഉണ്ടെന്നും അതിൻറെ ആനുകൂല്യം പറ്റുന്നത് ഇടതുപക്ഷമാണെന്നും എൻ.ഡി.എ കുറ്റപ്പെടുത്തി. എന്നാൽ, ആരോപണങ്ങൾക്ക് പിന്നിൽ പരാജയഭീതിയാണെന്നാണ് എൽ.ഡി.എഫിന്റെ മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...