ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു പറ്റം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് ഒരു പറ്റം യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. രണ്ടു തരത്തിലുള്ള ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇവയില്‍ കോടതി ഉച്ചകഴിഞ്ഞ് രണ്ടിന് പ്രത്യേക സിറ്റിംഗ് നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണവും തേടിയേക്കും.

അരൂരിലെ യൂ.ഡി.എഫ് സ്ഥനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍, പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല എന്നീ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുമാണ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇരട്ടവോട്ട് തടയുന്നതിന് എല്ലാ പോളിംഗ് ബൂത്തുകളിലും വീഡിയോഗ്രാഫി നിര്‍ബന്ധമാക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു. അരുരില്‍ 6000 ഓളം ഇരട്ടവോട്ടുകളുണ്ട്. ഇത് തടയാന്‍ വീഡിയോഗ്രാഫി വേണം. അതിനുള്ള ചെലവ് വഹിക്കാം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇരട്ടവോട്ടുകള്‍ ചേര്‍ത്തിരിക്കുന്നതെന്നും ഷാനിമോള്‍ ആരോപിക്കുന്നു.

ഇടുക്കി ജില്ലയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ളവരുണ്ട്. അവര്‍ ഇരുസംസ്ഥാനങ്ങളിലും വോട്ട് ചെയ്യുന്നത് തടയണം. തിരഞ്ഞെടുപ്പ് ദിവസം ചെക്ക് പോസ്റ്റുകള്‍ അടച്ചിടണമെന്നും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഇടുക്കി ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...