ബാഗിൽ സംശയം ; വിമാനം മൂന്ന് മണിക്കൂറിലധികം വൈകി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : വിമാനത്തിൽ കയറിയ ഒരു യാത്രക്കാരന്റെ ബാഗിനെക്കുറിച്ച് മറ്റൊരാൾ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെ കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കൂറുകളോളം ജാഗ്രതാ നിർദേശം നൽകി. ബാഗിൽ സ്‍ഫോടക വസ്തുക്കളുണ്ടെന്നാണ് ഇയാൾ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും വിമാനക്കമ്പനി ജീവനക്കാരെയും അറിയിച്ചത്. തുടർന്ന് പ്രോട്ടോക്കോൾ പ്രകാരം ജാഗ്രതാ നിർദേം പ്രഖ്യാപിച്ച് വിമാനത്തിൽ പരിശോധന നടത്തി. ആശങ്ക അടിസ്ഥാനരഹിതമായിരുന്നെന്ന് പിന്നീട് വ്യക്തമായി. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ എയർലൈൻസിന്റെ 6E 892 വിമാനമാണ് വൈകിയത്.

കൊൽക്കത്തയിൽ നിന്ന് അഗർത്തലയിലേക്ക് പോകേണ്ട 6E 6173 വിമാനത്തിൽ പോകേണ്ടിയിരുന്ന ഒരു യാത്രക്കാരൻ വിമാനത്താവളത്തിലെ പതിനെട്ടാം ഗേറ്റിന് സമീപം ബോർഡിങ് കോൾ കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് ചെന്നൈ വിമാനത്തിൽ കയറിയ ഒരു യാത്രക്കാരന്റെ ബാഗിൽ തനിക്ക് സംശയമുണ്ടെന്ന് ഇയാൾ വിമാനക്കമ്പനി ഉദ്യോഗസ്ഥരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറിയിച്ചത്. സംശയം പ്രകടിപ്പിച്ച ബാഗ് ഇന്റിഗോ വിമാനക്കമ്പനിയിലെ തന്നെ ഒരു ജീവനക്കാരന്റേതായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് പ്രോട്ടോക്കോൾ പ്രകാരം വിമാനത്തിൽ കർശന പരിശോധന നടത്തി. നേരത്തെ വിമാനത്തിൽ കയറിയ യാത്രക്കാരെയെല്ലാം തിരിച്ചറിക്കി. സംശയം ഉന്നയിക്കപ്പെട്ടത് ഉൾപ്പെടെ എല്ലാ ബാഗുകളും പരിശോധിച്ചു. ഒടുവിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...