ബ്രേക്ക് അപ്പിന് കാരണം കൃതിയെന്ന് സംശയം ; ബെം​ഗളൂരുവിനെ നടുക്കിയ കൊലയിൽ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെം​ഗളൂരുവിനെ ഞെട്ടിച്ച കൃതി കുമാരി കൊലക്കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോറമംഗലയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന 24 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മധ്യപ്രദേശ് സ്വദേശി അഭിഷേകിനെ വെള്ളിയാഴ്ച രാത്രി ബെംഗളൂരു പോലീസ് ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി വൈകിയാണ് പ്രതിയെ പിടികൂടിയതെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ ഡിഎച്ചിനോട് സ്ഥിരീകരിച്ചു. പ്രതിയെ ബംഗളൂരുവിലേക്ക് കൊണ്ടുവരും. കോറമംഗല വെങ്കട്ടറെഡ്ഡി ലേഔട്ടിലെ ഭാർഗവി സ്‌റ്റേയിംഗ് ഹോമിൽ ചൊവ്വാഴ്ച രാത്രി 11.15 ഓടെയാണ് ബിഹാർ സ്വദേശി കൃതി കുമാരി കൊല്ലപ്പെട്ടത്. പിജിയുടെ മൂന്നാം നിലയിലേക്ക് എത്തിയ പ്രതി കുത്തിയും കഴുത്തറുത്തുമാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ അഭിഷേക് തൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഭോപ്പാലിലേക്ക് തിരിച്ചു. അഭിഷേകും കൊല്ലപ്പെട്ട കൃതിയുടെ മുൻ റൂംമേറ്റും തമ്മിൽ പ്രണയ ബന്ധമുണ്ടായിരുന്നു. ഈ ബന്ധം വേർപ്പെട്ടതിന് പിന്നിൽ കൃതിയാണെന്ന് അഭിഷേക് കരുതി. ഇതിന്റെ വൈരാഗ്യത്തിലാണ് ക്രൂരമായ കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. കൊലപാതകം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...

ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം...

0
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ...

വാര്‍ദ്ധക്യത്തിന് അന്തസ്സും സാമൂഹ്യപ്രവർത്തനത്തിന് പ്രൊഫഷണൽ അംഗീകാരവും ഉറപ്പാക്കണം : ക്യാപ്സ് ഭാരവാഹികൾ മുഖ്യമന്ത്രിക്ക്...

0
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക ക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി...