രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്കും കോവിഡ് പോസിറ്റിവ് ; വാക്‌സിന്റെ ഫലം കുറയുന്നതായി സംശയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ മാസങ്ങള്‍ കഴിയുമ്പോള്‍ ഫലം കുറയുന്നുണ്ടോ എന്ന ആശങ്കയില്‍ ആരോഗ്യ വിദഗ്ദ്ധര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ് എടുത്തവരാണ്. 6996 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതില്‍ 2083 പേരും രണ്ട് ഡോസ് കുത്തിവയ്‌പെടുത്തവരാണെന്നാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്‌സിന്‍ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഞായറാഴ്ച 10691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 6303 പേരും കുത്തിവയ്പ് എടുത്തവരാണ്. ശനിയാഴ്ച 9470 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 5364 പേരും വാക്‌സിന്‍ ലഭിച്ചവരാണ്.ആദ്യ മാസങ്ങളില്‍ കുത്തിവയ്‌പെടുത്തവരില്‍ ഫലം കുറയുന്നുണ്ടോ എന്നാണ് ആശങ്ക. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിന കൊവിഡ് മരണത്തിലും കുറവുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...