പന്തളത്ത് പശുവിന് പേവിഷബാധയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പന്തളത്ത് പശുവിന് പേവിഷബാധയെന്ന് സംശയം. തെക്കേമണ്ണില്‍ സന്തോഷ് കുമാറിന്റെ  പശുവാണ് രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നത്. അതേസമയം പശുവിന് പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതലാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നീട് കഴിഞ്ഞ മൂന്നുദിവസമായി പശു തീറ്റ എടുക്കുന്നില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ മൃഗാശുപത്രിയില്‍ വിവരം അറിയിച്ചു.

രണ്ടേകാല്‍ വയസ്സുള്ള പശു 6 മാസം ഗര്‍ഭിണിയാണ്. പശു പേവിഷബാധയുടെ രോഗലക്ഷണങ്ങള്‍ കാണിച്ച സാഹചര്യത്തില്‍ സ്ഥലത്തെ മറ്റു മൃഗങ്ങളെയും മൃഗസംരക്ഷണ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളില്‍ പേവിഷ ബാധ ലക്ഷണങ്ങള്‍ ഉള്ള നായ്ക്കളെ കണ്ടതായും അറിവില്ലെന്ന് അധികൃതര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...

സിജെപി പ്രതിഷേധം ; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

0
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു...

ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ...

0
തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവ് ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം...

പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

0
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി...