കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡനം ; സാരമായ പരിക്കുകളോടെ യുവതി ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലയില്‍ വീണ്ടും സ്ത്രീധന പീഡനം. നവവധുവിനെ സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടാക്കി മര്‍ദ്ദിച്ചും തള്ളി നിലത്തിട്ടും പരിക്കേല്‍പ്പിച്ചതായി പരാതി. വധുവിന്റെ അമ്മയാണ് യുവാവിനെതിരെ പരാതിയുമായി മുന്നോട്ട് വന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്ന സ്ത്രീധന പീഡനങ്ങളില്‍ ഭൂരിഭാഗവും കൊല്ലം ജില്ലയില്‍ നിന്നുള്ളത് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭാര്യാ മാതാവിന്റെ പരാതിയില്‍ കോട്ടാത്തല തലയണിവിളഭാഗം മിഥുന്‍ ഭവനില്‍ മിഥുനെതിരെയാണ് പുത്തൂര്‍ പോലീസ് കേസെടുത്തത്. മിഥുനും കൊട്ടാരക്കര നീലേശ്വരം സ്വദേശിനിയായ അഞ്ജുവും തമ്മിലുള്ള വിവാഹം നടന്നിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. ഇതിനിടയിലാണ് സ്ത്രീധനം ആവശ്യപ്പെട്ട് മിഥുന്‍ തന്നെ ഉപദ്രവിക്കുന്നതായി അഞ്ജു വീട്ടില്‍ അറിയിച്ചത്. സാരമായി പരിക്കേറ്റ നിലയില്‍ അഞ്ജുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ജു കുടുംബവീട്ടിലേക്ക് തിരികെ വരികയായിരുന്നു.

ഇതേ തുടര്‍ന്നാണ് അമ്മ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയത്. കൊട്ടാരക്കര പോലീസ് അഞ്ജുവിന്റെയും അമ്മയുടെയും മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് പുത്തൂര്‍ പോലീസിന് കൈമാറി. പുത്തൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുചക്ര വാഹനത്തില്‍ നിന്ന് വീണാണ് അഞ്ജുവിന് പരിക്കേറ്റതെന്നാണ് ഭര്‍തൃബന്ധുക്കള്‍ അറിയിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സമാനസ്ഥിതികള്‍ അധികരിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് തന്നെ നീങ്ങാനാണ് പോലീസിന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...