മലപ്പുറത്ത് സ്ത്രീധന പീഡന കേസ് ; യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം കൽപകഞ്ചേരിയിൽ സ്ത്രീധന പീഡന കേസിൽ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് തിരൂർ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്.
2021 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹത്തിന് പിന്നാലെ ബിസിനസ്സിന് കൂടുതൽ പണം ആവശ്യപ്പെട്ട് മണികണ്ഠൻ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നായിരുന്നു തിരുന്നാവായ സ്വാദേശിനിയായ യുവതിയുടെ പരാതി. തിരുന്നാവയയിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തിയും മണികണ്ഠൻ മർദിച്ചിരുന്നു. യുവതി നാല് മാസം ഗർഭിണിയായിരിക്കെയായിരുന്നു മർദ്ദനം. ഇതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഭർത്താവിന്റെ നിരന്തരമായ ഉപദ്രവത്തെ തുടർന്നുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് മണികണ്ഠനെ കോടതി ശിക്ഷിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...

ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

0
തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി...

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....