തിരുവനന്തപുരം കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ച അഭിമാന പദ്ധതിക്ക് കുരുക്ക് ; പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതിക്ക് ഡിപിസി അംഗീകാരം നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാവങ്ങൾക്ക് കോർപ്പറേഷൻ ബജറ്റിൽ നിന്നും പണം വകയിരുത്തി വീടൊരുക്കാനുള്ള തിരുവനന്തപുരം കോർപറേഷന്‍റെ അഭിമാന പദ്ധതി – പ്രധാൻമന്ത്രി ഭവന യോജന (പിഎംബിവൈ)- ചുവപ്പുനാടയിൽ കുരുങ്ങി. പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ ആസൂത്രണ സമിതി (ഡിപിസി) അംഗീകാരം നിഷേധിച്ചു. ലൈഫ് പദ്ധതി വഴി ഭൂമി ലഭിച്ചവർക്ക് തനത് ഫണ്ട് ഉപയോഗിച്ചും സ്പോൺസർഷിപ് വഴിയും വീട് നിർമിച്ചു നൽകാനായാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ സംസ്ഥാനത്തെ ഭവന പദ്ധതികളെല്ലാം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലാണ് തിരുവനന്തപുരം കോർപറേഷൻ്റെ പദ്ധതിക്ക് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് വിവരം.

ലൈഫ് പദ്ധതി വഴി 2023 ൽ ഭൂമി ലഭിച്ചെങ്കിലും വീട് നിർമിക്കാൻ കഴിയാത്ത 1573 ഗുണഭോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. പദ്ധതിക്കായി 20 കോടി രൂപ ബജറ്റിൽ കോർപറേഷൻ വകയിരുത്തിയിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ആദ്യഘട്ടമായി ഒരു ലക്ഷം രൂപ വീതം സഹായം അനുവദിക്കാൻ നടപടികൾ നീക്കുന്നതിനിടെയാണ് എതിർപ്പ്. ഇതോടെ പദ്ധതി നിലവിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ്. സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിക്ക് കോർപറേഷന് അപ്പീൽ നൽകാമെങ്കിലും അനുമതി ലഭിക്കാൻ വൈകും. ഈ സാഹചര്യത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് കോർപ്പറേഷൻ. തദ്ദേശ സ്‌ഥാപനങ്ങളിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തി മൂന്ന് മാസമായെങ്കിലും ജില്ലാ ആസൂത്രണ സമിതി പുനഃസംഘടിപ്പി ച്ചിട്ടില്ല. നിലവിലെ അഡ്ഹോക് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നിഷേധിച്ചിരിക്കുന്നത്. പദ്ധതിക്ക് സർക്കാരിനോട് അനുമതി തേടുമെന്നും ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനുമാണ് കോർപ്പറേഷൻ്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...