ഇറാന് സഹായവുമായി റഷ്യ ; അസർബൈജാനിൽ 13 ടൺ മരുന്നുകളടക്കം എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ : ഇസ്രായേൽ – അമേരിക്കൻ ആക്രമണങ്ങളിൽ പ്രതിസന്ധി നേരിടുന്ന ഇറാന് മാനുഷിക സഹായവുമായി റഷ്യ രംഗത്തെത്തി. ഇറാന് ഇത്തരത്തിൽ സഹായം എത്തിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. 13 ടണ്ണിലധികം മരുന്നുകളും മറ്റ് മെഡിക്കൽ സാമഗ്രികളുമായി റഷ്യയുടെ ഐ എൽ 76 വിമാനം അസർബൈജാനിൽ എത്തിച്ചേർന്നു. ഇവിടെ നിന്നാണ് സഹായം ഇറാനിലെ അധികൃതർക്ക് കൈമാറുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മീർ പുടിന്‍റെ ഉത്തരവ് പ്രകാരമാണ് ഇറാനുള്ള മാനുഷിക സഹായവുമായി ഐ എൽ 76 വിമാനം അസർബൈജാനിലെത്തിയത്.

ഇറാൻ സന്ദർശിച്ച അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐ എ ഇ എ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് കൂടിക്കാഴ്ച നടത്തി. ഇറാനിലെ സമാധാനപരമായ ആണവ നിലയങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ റഷ്യ ശക്തമായി അപലപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...