പത്തനംതിട്ട : ലോകത്തെ ഏറ്റവും മികച്ചതും മഹോത്തരവുമായ ഭരണഘടനയ്ക്ക് രൂപം നല്‍കുവാന്‍ നേതൃത്വം നല്‍കി ജനാധിപത്യ ഇന്ത്യയുടെ അടിത്തറ പാകിയ നേതാവാണ് ഡോ. ബാബാ സാഹിബ് അംബേദ്കര്‍ എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ ശില്പി ഡോ. ബാബാ സാഹിബ് അംബേദ്കറുടെ ജയന്തി ആഘോഷവും അതോടനുബന്ധിച്ച് നടത്തിയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിലും ഭരണഘടനാ നിര്‍മ്മാണത്തിലും ഒരു സംഭാവനയും നല്‍കാത്തവരും ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കുന്നവരുമായ സംഘപരിവാറും അവര്‍ നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാരും അംബേദ്കറിനെപ്പോലുള്ളവരുടെ പൈതൃകം ഏറ്റെടുക്കുവാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നയരൂപീകരണ ഗവേഷണ വിഭാഗം ചെയര്‍മാന്‍ ഡോ. ജെ.എസ്. അടൂര്‍ മുഖ്യപ്രഭാഷണവും സെമിനാര്‍ വിഷയാവതരണവും നടത്തി. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ഡി.എന്‍. തൃദീപ്, എം.വി. ഫിലിപ്പ്, കെ. ജാസിംകുട്ടി, റോജി പോള്‍ ദാനിയേല്‍, ജോണ്‍സണ്‍ വിളവിനാല്‍, ജി. രഘുനാഥ്, എസ്.വി. പ്രസന്നകുമാര്‍, ലിജു ജോര്‍ജ്, എലിസബത്ത് അബു, അനിതാ കുമാരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, ജെറി മാത്യു സാം, ദീനാമ്മ റോയി, സിബി താഴത്തില്ലത്ത്, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്‍റുമാരായ എ.കെ. ലാലു, നഹാസ് പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു.