കൊച്ചി : ഇടതു സഹയാത്രികനും ,സംവിധായകവുമായ പിടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ പരാതിയിൽ തുറന്നുപറച്ചിലുമായി ചലച്ചിത്ര പ്രവർത്തക ഡോ ആശാ ആച്ചി ജോസഫ്. ലൈംഗിക അതിക്രമം നടത്തിയത് ബോധപൂർവ്വമാണ്. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോഴാണ് അപമാനിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പൊലീസ് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ഡോ ആശാ ആച്ചി ജോസഫ്. നിശബ്ദയാകാൻ ഒരുക്കമല്ലെന്ന് ഡോ.ആശാ ആച്ചി ജോസഫ് പറയുന്നു. ‘മിണ്ടാതിരിക്കുക എന്നത് അന്തസ്സിനുമേൽ നടക്കുന്ന രണ്ടാമത്തെ അതിക്രമമാണെന്ന് ലേഖനത്തിൽ ആശ പറയുന്നു. സിനിമയിലെ സ്ത്രീ കൂട്ടായ്മ ശബ്ദമുയർത്തിയ ഒൻപതു വർഷങ്ങൾക്ക് ഇപ്പുറവും തൊഴിൽ സ്ഥലത്ത് അപമാനിക്കപ്പെട്ടു. മിണ്ടാതിരിക്കണമെന്നും കാര്യങ്ങൾ സങ്കീർണ്ണമാക്കരുത് എന്നും പലരും ഉപദേശിച്ചു. സഹതാപമല്ല ഐക്യദാർഢ്യം അഭ്യർത്ഥിക്കുന്നുവെന്നും ആശ ആച്ചി ജോസഫ് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























