നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; പ്രചരണ സമിതിയും പ്രകടന പത്രിക സമിതിയും രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്. പ്രചരണസമിതിയും പ്രകടന പത്രിക സമിതിയും രൂപീകരിച്ചു. രമേശ് ചെന്നിത്തലയാണ് പ്രചരണ സമിതി അധ്യക്ഷൻ. ശശി തരൂർ ഉപാധ്യക്ഷനും ഷാഫി പറമ്പിൽ കൺവീനറുമാകും. ഏറെ നാളായി പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ശശി തരൂർ എംപിക്ക് പ്രധാന ചുമതല പാർട്ടി നൽകിയിരിക്കുന്നത്. നിയസഭാ തെരഞ്ഞടുപ്പിൽ ഏറ്റവും പ്രധാനപ്പെട്ട സമിതികളിൽ ഒന്നാണ് പ്രചരണ സമിതി. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിയായിരുന്നു സമിതിയുടെ അധ്യക്ഷൻ. ഹൈബി ഈഡൻ, റോജി എം ജോൺ, സി ആർ മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. പ്രകടന പത്രിക സമിതിയുടെ അധ്യക്ഷനായി ബെന്നി ബെഹനാനെയും തെരഞ്ഞെടുത്തു.

കൊടിക്കുന്നിൽ സുരേഷ് ആണ് ഉപാധ്യക്ഷൻ. എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരാണ് അംഗങ്ങൾ. എത്രയും വേഗം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. ഈ മാസം 22ന് കേന്ദ്ര തെരഞ്ഞെടുപ്പ്‌സമിതി യോഗം ന്യൂഡൽഹിയിൽ വിളിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എംപിമാർ എന്നിവർ പങ്കെടുക്കാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...