പന്തളത്ത് ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനം ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശില്പി ഡോ. ബി ആർ അംബേദ്കറുടെ 133 -ാം ജന്മദിനം പന്തളം ടൗണിൽ പുഷ്പാർച്ചന നടത്തി ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയും ഭരണഘടന ശില്പിയുമായ ഡോക്ടർ ബി ആർ അംബേദ്കറുടെ പ്രവർത്തനങ്ങൾ ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ഇന്ത്യയുടെ ഭരണഘടന തകർത്തെറിയുന്ന ഈ കാലഘട്ടത്തിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് രാഹുൽ രാജ് അധ്യക്ഷത വഹിച്ച അനുസ്മരണയോഗം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഡി.എൻ തൃദീപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്.ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി, പന്തളം വാഹിദ്, ജി.അനിൽകുമാർ, ഇ.എസ്.നുജുമുദീൻ ,അഭിജിത്ത് മുകടിയിൽ, എച്ച്.ഹാരിസ്, സോളമൻ വരവുകാലായിൽ ,ഡെന്നിസ് ജോർജ്ജ് , ബാബു മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...