വേനൽ മഴ ആശ്വാസമായി ; വെെദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ എത്തിയതോടെ പ്രതിദിന വെെദ്യുതി ഉപയോഗത്തിലും നേരിയ കുറവ്. വേനൽചൂടിന് അൽപ്പമെങ്കിലും ആശ്വാസമായി മഴ എത്തിയതോടെയാണ് പ്രതിദിന വെെദ്യുതി ഉപയോഗത്തിലും കുറവ് വന്നത്. ഏപ്രിൽ ഒന്ന് മുതൽ ഇങ്ങോട്ട് എല്ലാ ദിവസവും നൂറ് ദശലക്ഷം യൂണിറ്റിന് മുകളിൽ ആയിരുന്നു പ്രതിദിന ഉപയോഗം. എന്നാൽ ഇന്നലെ മാത്രം ഉപയോഗിച്ച വെെദ്യുതിയുടെ കണക്ക് നോക്കിയാൽ അത് 98.69 ദശലക്ഷം യൂണിറ്റായിട്ടുണ്ട്. വെള്ളിയാഴ്ചത്തെ പ്രതിദിന ഉപയോഗം 104. 70 ദശലക്ഷം യൂണിറ്റായിരുന്നു. അതിനിടെ പീക്ക് ടെെം ആവശ്യകതയിലും കുറവ് വന്നിട്ടുണ്ട്. ഇന്നലത്തെ പീക്ക് ആവശ്യകത 4930 മെഗാവാട്ടാണ്.

ഇനിയും മഴ ലഭിക്കുകയാണെങ്കിൽ വെെദ്യുതി ഉപയോഗത്തിൽ കുറവ് ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. അതിനിടെ സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ പാലക്കാടും തൃശ്ശൂരും ചൂട് 39 ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, കൊല്ലം ജില്ലകളിലും 37 നു മുകളിലാണ് താപനില. രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനുള്ള സാധ്യതയും പ്രവചിക്കുന്നു. എങ്കിലും കഴിഞ്ഞ കുറച്ച് ആഴചയായി സംസ്ഥാനത്ത് അനുഭവപ്പെട്ട കൊടും ചൂടിന് ആശ്വാസമുണ്ടെന്നാണ് വിലയിരുത്തൽ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...