ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയത് നല്ലകാര്യമെന്ന് മുൻ മന്ത്രി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയത് നല്ലകാര്യമെന്ന് മുൻ മന്ത്രി ഗണേഷ് കുമാർ. റീന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥയാണെന്നും നിയമസഭ കമ്മിറ്റിയെ പോലും അവർ അനുസരിച്ചിരുന്നില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇത് നേരിട്ട് അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ ബഹുമാനിച്ചില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നത് ശരിയാവാമെന്നും ഗണേഷ് കുമാർ പറഞ്ഞു. നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ചയുണ്ടായി. ഡിഎച്ച്എസ് വിവാദത്തിൽ വീഴ്ചയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസമാണ് ഡോ. കെ.ജെ. റീനയെ മാറ്റിയത്.

അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്കാണ് പുതിയ ചുമതല. ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ അധിക ചുമതലയാണ് മീനാക്ഷിക്ക് നൽകിയിരിക്കുന്നത്. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായാണ് ഡോ. റീനയ്ക്ക് നിയമനം.ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ്റെ അതൃപ്തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നിലെന്ന് വാർത്തകളുണ്ടായിരുന്നു. പകർച്ചവ്യാധി സമയത്ത് ഡോ. റീന അവധി എടുത്തതിൽ കെ. മുരളീധരന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...

ആരോഗ്യമന്ത്രി കെ.മുരളീധരന് ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി...

ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനം ; കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശനമായ ഗതാഗത...

0
കൊച്ചി: ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ...