തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനത്തിൽ മന്ത്രിക്ക് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനത്തിൽ മന്ത്രിക്ക് അതൃപ്തി. ബോർഡിന് കീഴിൽ വരുന്ന വള്ളിയംകാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി ശ്യാം പ്രകാശിനെ നിയമിച്ചതിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. ‘ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി ചോദ്യം ചെയ്ത വ്യക്തിയെ ഉന്നതപദവിയിൽ നിയമിച്ചത് പുനഃപരിശോധിക്കണമെന്ന് മന്ത്രി കെ.മുരളീധരൻ ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനോട് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന് മന്ത്രി കത്തും നൽകിയിട്ടുണ്ശബരിമലയിലെ സ്വർണപാളി ചെമ്പെന്ന് രേഖപ്പെടുത്തിയ സമയത്തെ ഉദ്യോഗസ്ഥനായിരുന്നു ശ്യാം.

ശബരിമല സ്വർണക്കൊള്ള അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ശ്യാമിനെ ചോദ്യം ചെയ്തിരുന്നു. സംശയമുനയിൽ നിൽക്കുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പോലെയുള്ള നിർണായക പദവി നൽകിയതിലാണ് മന്ത്രിക്ക് അതൃപ്തി. ഇതു കാണിച്ചുള്ള കത്തും മന്ത്രി കൈമാറിയിട്ടുണ്ട്. നാളെ ദേവസ്വം ബോർഡ് യോഗം ചേരുന്നുണ്ട്.വർക്കല ഗ്രൂപ്പിന് കീഴിൽ അസിസ്റ്റന്റ് ദേവസ്വം കമ്മീഷ്ണറായിരുന്നു ശ്യാം പ്രകാശ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിലാണ് മുണ്ടക്കയം ഗ്രൂപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫറീസറായി ശ്യാം പ്രകാശിനെ നിയമിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ മിന്നൽ പ്രളയം ; അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി...

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട്...